കൊച്ചി: കോവിഡ് -19 ദുരിതാശ്വാസ നിധിയിലേക്ക് മുൻനിര വാഹന നിര്‍മാതാക്കളായ ഐഷര്‍ 50 കോടി രൂപ സംഭാവന ചെയ്യും. കമ്പനിയുടെ സാമൂഹിക പ്രതിബദ്ധത ഫണ്ടില്‍ നിന്നാണ് ആദ്യ ഗഡുവായി ഈ തുക നല്‍കുന്നത്. തുടര്‍ന്നുള്ള മാസങ്ങളില്‍ ഈ തുക വര്‍ധിപ്പിക്കുമെന്ന് കന്പനി അധികൃതർ അറിയിച്ചു. കോവിഡ് പ്രതിരോധ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു സഹായകമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ഈ തുക ഉപയോഗിക്കും.
വെന്റിലേറ്റര്‍ അടക്കമുള്ള ക്രിട്ടിക്കല്‍ കെയര്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിന് വിവിധ സര്‍ക്കാര്‍ സംഘടനകളുമായി ഐഷര്‍ ഗ്രൂപ്പ് ചര്‍ച്ച നടത്തി വരികയാണ്. പുനരധിവാസത്തിന്റെ ഭാഗമായി തൊഴില്‍നൈപുണ്യ, പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ചും ഐഷര്‍ ആലോചിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
ഐഷര്‍ മോട്ടോഴ്സ് 50 കോടി രൂപ നല്‍കും
10:36 PM Apr 09, 2020 | Deepika.com