ഡബ്ലിൻ: അയർലൻഡിലേക്കുള്ള നഴ്സിംഗ് രജിസ്ട്രേഷന് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനയോഗ്യതയിൽ ഇളവ് വരുത്തിക്കൊണ്ട് എൻഎംബിഐ (നഴ്സിംഗ് ആൻഡ് മിഡ്വൈഫറി ബോർഡ് ഓഫ് അയർലണ്ട് ഉത്തരവിറക്കി. ഇതനുസരിച്ച് ഐഇഎൽ ടി എസ് റൈറ്റിംഗ് മോഡ്യൂളിൽ 7 സ്കോർ വേണ്ടിയിരുന്നത് 6.5 ആക്കി കുറച്ചു. എന്നാൽ ഓവറോൾ സ്കോർ 7 ആയി തന്നെ തുടരും. എന്നാൽ ലിസണിംഗ് , സ്പീക്കിംഗ്, റീഡിംഗ് മോഡ്യൂളുകളിൽ 7 സ്കോർ വേണ്ടിവരും.ഏറ്റവും കൂടുതൽ അപേക്ഷകർക്ക് ആവശ്യമായ സ്കോർ ലഭിക്കാതിരുന്നത് റൈറ്റിംഗ് മോഡ്യൂളിനായിരുന്നു.
അയർലൻഡിലെ ജോലിക്ക് നഴ്സിംഗ് ഡിഗ്രിക്കൊപ്പം മിനിമം യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള ഒക്യുപ്പേഷണൽ ഇംഗ്ലീഷ് ടെസ്റ്റിൽ (ഒഇടി) റൈറ്റിംഗ് മൊഡ്യൂളിനു വേണ്ട മിനിമം യോഗ്യതയായ ബി ഗ്രേഡ് സി-പ്ലസ് ആക്കി കുറച്ചാണ് എൻഎംബിഐ ഉത്തരവിറക്കിയത്. ഒഇടിക്ക് ലിസണിംഗിനും, റീഡിംഗിനും സി പ്ലസ് ഗ്രേഡ് വേണ്ടിയിരുന്നത് ബി ആയി ഉയത്തിട്ടുമുണ്ട് .
കഴിഞ്ഞ ദിവസം നടന്ന എൻഎംബിഐയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ബ്രിട്ടണ് കഴിഞ്ഞ വർഷത്തിൽ തന്നെ ഐഇഎൽടി എസ്സിന്റെയും,ഒഇ ടിയുടെയും സ്കോർ കുറച്ചിരുന്നു.അത് അയർലണ്ടിലേക്കുള്ള നഴ്സുമാരുടെ ഒഴുക്കിന് കുറവ് വരുത്തിയിരുന്നു. സ്കോർ കുറച്ചു കൊണ്ട് കൂടുതൽ നഴ്സുമാരെ അയർലണ്ടിലേക്ക് ആകർഷിക്കാനുള്ള വഴിയൊരുക്കുകയാണ് ഐറിഷ് നഴ്സിംഗ്ബോർഡും. മാർച്ച് മുതൽ ഇന്നലെ വരെ 1,169 നഴ്സുമാർ നഴ്സിംഗ്, മിഡ്വൈഫറി രജിസ്റ്ററിൽ ചേർന്നതായി നഴ്സിംഗ് ആൻഡ് മിഡ്വൈഫറി ബോർഡ് (എൻഎംബിഐ) അറിയിച്ചു. രജിസ്റ്ററിലേക്ക് മടങ്ങിവരുന്ന 784 നഴ്സുമാരും 385 പുതിയ രജിസ്ട്രേഷനുകളും ഉൾപ്പെടുന്നതാണ് ഈ കണക്ക് .
കോവിഡ് 19 എമർജൻസി സ്കീം പ്രകാരം അപേക്ഷിച്ചിരുന്ന നഴ്സുമാരുടെ യോഗ്യത പരിശോധിച്ചു വരികയാണെന്നും, എത്രയും വേഗം പരിശോധനകൾ പൂർത്തിയാക്കി നഴ്സുമാരെ ജോലിയിൽ പ്രവേശിപ്പിക്കാൻ ശ്രമിക്കുമെന്നുംഎൻഎംബിഐ വ്യക്തമാക്കി. യുകെയിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമുള്ളവരുടെ അപേക്ഷകൾഅവരുടെ യോഗ്യത, ഭാഷാ യോഗ്യത എന്നിവയുടെ സർട്ടിഫിക്കറ്റുകൾ വേഗത്തിൽ പ്രോസസ് ചെയ്യുന്ന മുറയ്ക്ക് അംഗീകരിക്കും.
അയർലൻഡിലേക്ക് ഐഇഎൽടിഎസ്, ഒഇടി പരീക്ഷകളിൽ ഇളവ്
09:40 PM Apr 09, 2020 | Deepika.com