പാരീസ്: ഫ്രഞ്ച് സന്പദ്ഘടന മാന്ദ്യത്തിലേക്കു പതിച്ചെന്ന് ബാങ്ക് ഓഫ് ഫ്രാൻസ്. ജനുവരി-മാർച്ച് ത്രൈമാസത്തിൽ ജിഡിപി ആറുശതമാനം കുറയാൻ സാധ്യതയുണ്ടെന്നു ബാങ്ക് നടത്തിയ സർവേയിൽ കണ്ടെത്തി.
ഫ്രാൻസിലെ വ്യവസായശാലകൾ 56 ശതമാനം ശേഷിയിലാണ് പ്രവർത്തിക്കുന്നത്. ഫെബ്രുവരിയിൽ 78 ശതമാനം ശേഷി വിനിയോഗിച്ചിരുന്നു.രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള ഏറ്റവും കടുത്ത മാന്ദ്യമാണ് വരുന്നതെന്നും ഫ്രാൻസിലെ കേന്ദ്രബാങ്ക് അഭിപ്രായപ്പെട്ടു.
മാന്ദ്യത്തിലെന്ന് ബാങ്ക് ഓഫ് ഫ്രാൻസ്
12:11 AM Apr 09, 2020 | Deepika.com