മുംബൈ: രൂപയ്ക്കു വീണ്ടും ക്ഷീണം. ലോകവിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതും രാജ്യത്തു കോവിഡ് ബാധിതരുടെ സംഖ്യ കൂടിവരുന്നതും രൂപയ്ക്കു ക്ഷീണമായി. ഡോളർ മറ്റു കറൻസികളുടെമേലും നേട്ടമുണ്ടാക്കിയിരുന്നു.
ഡോളർ നിരക്ക് 70 പൈസ കയറി 76.34 രൂപയിലെത്തി. ബിഎസ്ഇയിൽ ഡോളർ 76.71 രൂപവരെ വ്യാപാരം ചെയ്യപ്പെട്ടു. കോവിഡ് രോഗികളുടെ സംഖ്യ കൂടുന്നതു രൂപയെ ദോഷകരമായി ബാധിക്കും.
രൂപയ്ക്കു ക്ഷീണം, ഡോളർ 76.34 രൂപ
12:11 AM Apr 09, 2020 | Deepika.com