ന്യൂഡൽഹി: കോവിഡ് -19 പശ്ചാത്തലത്തിൽ വ്യാപാര സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഉടനടി ആശ്വാസം പകരുന്നതിന് അഞ്ച് ലക്ഷം രൂപ വരെയുള്ള ശേഷിക്കുന്ന ആദായ നികുതി റീഫണ്ടുകൾ ഉടൻ നൽകാൻ കേന്ദ്ര ഗവണ്മെന്റ് തീരുമാനിച്ചു. 14 ലക്ഷം നികുതി ദായകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
കെട്ടിക്കിടക്കുന്ന ജിഎസ്ടി, കസ്റ്റം റീഫണ്ടുകളും കൊടുത്തുതീർക്കാനും തീരുമാനമായി. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർ ഉൾപ്പെടെ ഒരു ലക്ഷത്തോളം വ്യാപാര സ്ഥാപനങ്ങൾക്ക് ഇതുഗുണം ചെയ്യും. ആകെ 18,000 കോടി രൂപയുടെ റീഫണ്ടിനാണ് കേന്ദ്ര ധനമന്ത്രാലയം അനുമതി നൽകുന്നത്.
18,000 കോടി റീഫണ്ട് ഉടൻ
12:11 AM Apr 09, 2020 | Deepika.com