ന്യൂയോർക്ക്: അമേരിക്കൻ നടൻ ജേ ബെനഡിക്ടും (68) നടി പട്രീഷ്യ ബോസ് വർത്തും (86) കോവിഡ് മൂലം മരിച്ചു. ദ ഡാർക്ക് നൈറ്റ് റൈസസ്, ഏലിയൻസ് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ച നടനായിരുന്നു ജേ ബെനഡിക്ട്.
ബ്രിട്ടനിൽ ദീർഘകാലം ഓടിയ ടിവി സീരിയൽ ‘എമ്മർഡെയ്ലി’ൽ അഭിനയിച്ചു. നടി ഫീബ് സ്കോർഫീൽഡാണു ഭാര്യ.
ദ നൺസ് സ്റ്റോറിയിൽ ഓഡ്രി ഹെപ്ബേണിനൊപ്പം പ്രമുഖ വേഷമണിഞ്ഞ പട്രീഷ്യ പിൽക്കാലത്ത് എഴുത്തുകാരിയായി പേരെടുത്തു. മർലൺ ബ്രാൻഡോ, മോണ്ട് ഗോമറി ക്ലിഫ്റ്റ്, ജെയ്ൻ ഫോണ്ട തുടങ്ങിയവരുടെ ജീവചരിത്രങ്ങൾ രചിച്ചു. നേക്കഡ് സിറ്റി, പാറ്റിഡ്യൂക്ക് തുടങ്ങിയ ടിവി സീരിയലുകളിലും വേഷമിട്ടു.
ജേ ബെനഡിക്ട്, പട്രീഷ്യ എന്നിവർ കോവിഡ് മൂലം മരിച്ചു
12:00 AM Apr 08, 2020 | Deepika.com