മുംബൈ: കോവിഡ്-19 നുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങളുടെ പ്രചാരണം തടയുന്നതിന്റെ ഭാഗമായി യൂസേഴ്സിന് മെസേജ് ഫോർവേഡ് ചെയ്യുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്സ്ആപ്പ്. കൂടുതലായി പ്രചരിപ്പിക്കപ്പെടുന്ന സന്ദേശങ്ങൾ ഒന്നിലധികം ചാറ്റിലേക്ക് അയയ്ക്കുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. അതായത് ഫോണിൽ ലഭിച്ച സന്ദേശം നിരവധി തവണ ഫോർവേഡ് ചെയ്യപ്പെട്ടതാണെങ്കിൽ ആ സന്ദേശം ഏതെങ്കിലും ഒരു ഗ്രൂപ്പിലേക്കോ അല്ലെങ്കിൽ ഒരു വ്യക്തിക്കോ അയയ്ക്കാനേ സാധിക്കൂ.
നിലവിൽ ഒരേസമയം അഞ്ചു പേർക്ക് സന്ദേശങ്ങൾ ഫോർവേഡ് ചെയ്യാൻ വാട്സ്ആപ്പിൽ സംവിധാനമുണ്ട്. വാട്സ്ആപ്പ് സന്ദേശങ്ങളുടെ ആധികാരികത ഗൂഗിളിൽ സേർച്ച് ചെയ്ത് ബോധ്യപ്പെടുന്നതിനുള്ള സംവിധാനവും വാട്സ്ആപ്പ് വൈകാതെ അവതരിപ്പിക്കും.
വാട്സ്ആപ്പിൽ നിയന്ത്രണം
11:59 PM Apr 07, 2020 | Deepika.com