കോട്ടയം: ലോക്ക് ഡൗണ്‍ നിലവിലുള്ള സാഹചര്യത്തിൽ, ലോഡ്ജിലും വാസഗൃഹങ്ങളിലും താമസിക്കുന്ന വാടക നൽകാൻ സാധിക്കാത്തവരെ ഒഴിപ്പിക്കാനോ വാടക ചോദിക്കാനോ പാടില്ലെന്ന് ഓൾ കേരള ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ അറിയിച്ചു. അതിഥി തൊഴിലാളികൾ താമസിക്കുന്നു എങ്കിൽ ഭക്ഷണം ലഭിക്കുന്നു എന്നുറപ്പു വരുത്തേണ്ടതും ഇല്ലാത്ത പക്ഷം ബന്ധപ്പെട്ടവരെ അറിയിക്കേണ്ടതുമാണ്.
ലോക്ക് ഡൗണ്‍ മൂലം കടമുറികൾ തുറക്കാൻ സാധിക്കാത്ത വ്യാപാരികൾക്കും ഇതര സംരംഭകർക്കും ഒരു മാസത്തെ വാടക ഇളവ് നൽകണം.
എന്നാൽ കട തുറക്കാൻ സാധിച്ചവർക്കും, വൻകിട കോർപറേറ്റുകൾക്കും, സാന്പത്തിക ഭദ്രത ഉള്ളവർക്കും ബാങ്കുകൾ, ഇൻഷുറൻസ് കന്പനികൾ, ചിട്ടിക്കന്പനികൾ, സ്വകാര്യ പണമിടപാടു സ്ഥാപനങ്ങൾ തുടങ്ങിയവയൊന്നും വാടക ഇളവ് അർഹിക്കുന്നില്ലെന്നും അസോസിയേഷൻ വ്യക്തമാക്കി.
വാടക നൽകാത്തവരെ ഒഴിപ്പിക്കരുതെന്ന് ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ
11:59 PM Apr 07, 2020 | Deepika.com