കൊച്ചി: കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയായിക്കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി രണ്ടുകോടി രൂപ സംഭാവന നൽകി. കാക്കനാട് കളക്ടറേറ്റില്‍വച്ച് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ദുരിതാശ്വാസ നിധിയിലേക്ക് നല്കിയ രണ്ടുകോടി രൂപയുടെ നെഫ്റ്റ് രസീതും ആശംസാ പത്രികയും മന്ത്രി വി.എസ്. സുനില്‍ കുമാറിനു കൈമാറി. എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ് സന്നിഹിതനായിരുന്നു.
വി-ഗാര്‍ഡും സഹോദര സ്ഥാപനങ്ങളും സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളജിനും, കോഴിക്കോട്ടെ ഗവ. ആശുപത്രിക്കും 13 വെന്റിലേറ്ററുകളും, മറ്റു ചികിത്സാ സംവിധാനങ്ങളും നല്കി.
സ്ഥാപനങ്ങള്‍ ഇതര സംസ്ഥാനങ്ങളിലെ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.
കോവിഡ് 19: കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി രണ്ടു കോടി നല്കി
12:12 AM Apr 07, 2020 | Deepika.com