സ്വര്‍ണവിലയില്‍ മാറ്റമില്ല
12:12 AM Apr 07, 2020 | Deepika.com
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിനു 4,000 രൂപയും പവനു 32,000 രൂപയുമായിരുന്നു ഇന്നലത്തെ വില. കഴിഞ്ഞ ശനിയാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചാണ് ഈ വിലനിലവാരത്തിലെത്തിയത്. മാർച്ച് ആറിന് ഗ്രാമിന് 4,040 രൂപയും പവന് 32,320 രൂപയും രേഖപ്പെടുത്തിയതാണ് ഇതുവരെയുള്ള റിക്കാര്‍ഡ് വില.