ക​ന്യാ​കു​മാ​രി​യി​ൽ റ​ബ​ർ എ​സ്റ്റേ​റ്റു​ക​ൾ തു​റ​ന്നു; കേ​ര​ളം നി​ശ്ച​ലം

12:12 AM Apr 07, 2020 | Deepika.com
കോ​​ട്ട​​യം: കേ​​ര​​ള​​ത്തി​​ലെ റ​​ബ​​ർ എ​​സ്റ്റേ​​റ്റു​​ക​​ളും ലാ​​റ്റ​​ക്സ് ഫാ​​ക്ട​​റി​​ക​​ളും അ​​ട​​ഞ്ഞു​​കി​​ട​​ക്കു​​ന്പോ​​ൾ ക​​ന്യാ​​കു​​മാ​​രി ജി​​ല്ല​​യി​​ൽ തോ​​ട്ട​​ങ്ങ​​ൾ തു​​റ​​ന്നു പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ പ്ര​​ത്യേ​​ക അ​​നു​​മ​​തി. ചി​​കി​​ത്സാ ആ​​വ​​ശ്യ​​ത്തി​നു ഗ്ലൗ​​സ്, കൈ​​യു​​റ തു​​ട​​ങ്ങി​​യ​​വ കൂ​​ടു​​ത​​ലാ​​യി ഉ​​ത്പാ​​ദി​​പ്പി​​ക്കേ​​ണ്ടി​​വ​​ന്ന അ​​ടി​​യ​​ന്ത​ര സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് എ​​സ്റ്റേ​​റ്റു​​ക​​ൾ തു​​റ​​ന്നു ടാ​​പ്പിം​​ഗ് ന​​ട​​ത്താ​​ൻ ക​​ന്യാ​​കു​​മാ​​രി ജി​​ല്ലാ ക​​ള​​ക്ട​​ർ അ​​നു​​വാ​​ദം ന​​ൽ​​കി​​യ​​ത്.

കൊ​​റോ​​ണ രോ​​ഗ​​ഭീ​​തി​​യി​​ൽ കേ​​ര​​ള​​ത്തി​​ലെ വ​​ൻ​​കി​​ട തോ​​ട്ട​​ങ്ങ​​ൾ ഏ​​റെ​​യും അ​​ട​​ഞ്ഞു​​കി​​ട​​ക്കു​​ക​​യാ​​ണ്. ഒ​​രു ഹെ​​ക്‌​ട​​റി​​ൽ ഒ​​രു തൊ​​ഴി​​ലാ​​ളി ത​​നി​​ച്ച് ടാ​​പ്പിം​​ഗ് ന​​ട​​ത്തു​ന്ന​തി​നാ​​ൽ കൊ​​റോ​​ണ സ​​മൂ​​ഹ വ്യാ​​പ​​ന​​ത്തി​നു സാ​​ധ്യ​​ത​​യി​​ല്ല. ക​​ന്യാ​​കു​​മാ​​രി ജി​​ല്ല​​യി​​ലെ വൈ​​കു​​ണ്ഡം, ശി​​വ​​ലോ​​കം, കാ​​ന്തി​​മ​​തി, അ​​ന്പാ​​ടി, പ​​ലാ​​ലി, വെ​​ളി​​മ​​ലൈ എ​​സ്റ്റേ​​റ്റു​​ക​​ളും ഇ​​വ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഫാ​​ക്ട​​റി​​ക​​ളു​​മാ​​ണ് തു​​റ​​ക്കാ​​ൻ അ​​നു​​മ​​തി​​യാ​​യി​​രി​​ക്കു​​ന്ന​​ത്. വ​​ട​​ക്കേ ഇ​​ന്ത്യ​​യി​​ലും വി​​ദേ​​ശ​​ത്തു​​നി​​ന്നു ചി​​കി​​ത്സാ സാ​​മ​​ഗ്രി​​ക​​ൾ​​ക്കു ഡി​​മാ​​ൻ​​ഡ് വ​​ർ​​ധി​​ച്ചി​​രി​​ക്കു​​ന്നു. കേ​​ര​​ള​​ത്തി​​ൽ വി​​വി​​ധ തോ​​ട്ട​​ങ്ങ​​ളി​​ൽ ഫീ​​ൽ​​ഡ് ലാ​​റ്റ​​ക്സ് വ​​ൻ​​തോ​​തി​​ൽ കെ​​ട്ടി​​ക്കി​​ട​​ക്കു​​കയാണ്. ലാ​​റ്റ​​ക്സ് ഫാ​​ക്ട​​റി​​ക​​ളി​​ൽ സം​​സ്ക​​രി​​ച്ച ലാ​​റ്റ​​ക്സും കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്നു. ഒ​​ന്ന​​ര മാ​​സ​​മാ​​യി ഇ​​വ​​യു​​ടെ ച​​ര​​ക്കുനീ​​ക്കം നി​​ശ്ച​​ല​​മാ​​ണ്.