ലൈഫ് ഇൻഷ്വറൻസ് പ്രീമിയം അടയ്ക്കാൻ 30 ദിവസംകൂടി
12:12 AM Apr 07, 2020 | Deepika.com
ന്യൂഡൽഹി: ലൈഫ് ഇൻഷ്വറൻസ് പോളിസികളുടെ പ്രീമിയം അടയ്ക്കാൻ 30 ദിവസംകൂടി അനുവദിച്ചു. ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ)യുടേതാണ് അനുമതി. നേരത്തേ മാർച്ചിലെ പ്രീമിയത്തിന് ഒരു മാസം സാവകാശം പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ കോവിഡിന്റെ പശ്ചാത്തലത്തിൽ ഏപ്രിലിലെ പ്രീമിയത്തിനുകൂടി ആ സാവകാശം നൽകുകയാണ്.