ആരോഗ്യ പ്രവർത്തകർക്ക് എഎംസിയും ബ്രോക്കറേജും ഒഴിവാക്കി ജിയോജിത്
12:22 AM Apr 06, 2020 | Deepika.com
കൊച്ചി: കോവിഡ് 19 വൈറസ് വ്യാപനത്തിനെതിരേ പോരാടുന്ന ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി ഇളവുകൾ ജിയോജിത് ഫിനാൻഷ്യൽ സർവീസസ്. ജിയോജിത്തിന്റെ ഇടപാടുകാരായ ആരോഗ്യ പ്രവർത്തകർക്ക് 2020-21 വർഷത്തെ ആനുവൽ മെയിന്റനൻസ് ചാർജും(എഎംസി) ബ്രോക്കറേജ് ചാർജും പൂർണമായും ഒഴിവാക്കാനാണു തീരുമാനം. ആരോഗ്യ പ്രവർത്തകരെന്നു വ്യക്തമാക്കുന്ന ഒരു സത്യവാങ്മൂലവും ഒപ്പം ഫോട്ടോ പതിച്ച പ്രഫഷണൽ ഐഡി കാർഡും profilechange @geojit.com എന്ന മെയിൽ ഐഡിയിലേക്ക് അയച്ചാൽ മതിയാകും.