റിയാദ്: നാലു പേരുകൂടി മരിച്ചതോടെ സൗദി അറേബ്യയിൽ കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ എണ്ണം 29 ആയി. 140 പേർക്കു കൂടി രോഗം ബാധിച്ചതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ: മുഹമ്മദ് അൽ അബ്ദുൽ ആലി പറഞ്ഞു. 420 പേര് രോഗമുക്തി നേടി.
മദീനയിൽ ഒരു സൗദി വനിതയും ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളിലെ ഓരോ വിദേശിയുമാണ് ഇന്നു മരിച്ചത്. ഇതുവരെ 2179 പേർക്കാണ് രോഗ ബാധിച്ചത്. റിയാദിൽ 66 പേർക്കും ജിദ്ദയിൽ 21 പേർക്കും അൽഹസയിൽ 15 പേർക്കുമാണ് പുതുതായി രോഗം ബാധിച്ചത്.
സൗദിയിൽ നാലു പേർകൂടി മരിച്ചു
10:57 PM Apr 04, 2020 | Deepika.com