ന്യൂയോർക്ക്: ജാസ് ഗിറ്റാറിസ്റ്റ് ജോൺ ബക്കി പിസാറെള്ളി (94) കോവിഡ് മൂലം മരിച്ചു. ഞായറാഴ്ച കോവിഡ് സ്ഥിരീകരിക്കപ്പെട്ട ശേഷം നാലാം ദിവസമായിരുന്നു മരണം.
ന്യൂ ജഴ്സിയിലെ പാറ്റേഴ്സണിൽ ജനിച്ച ഇദ്ദേഹം റോണാൾഡ് റെയ്ഗന്റെയും ബിൽ ക്ലിന്റന്റെയും കാലത്തു വൈറ്റ് ഹൗസിൽ സംഗീത പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ഫ്രാങ്ക് സിനാടിയോടൊപ്പം അരങ്ങിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഗിറ്റാറിസ്റ്റ് ജോൺ പിസാറെള്ളിയും ഡബിൾ ബാസിസ്റ്റ് മാർട്ടിനും മക്കളാണ്. പാഷൻ ഗിറ്റാർസ്, നിർവാണ, കോൺട്രാസ്റ്റ്സ്, ടൂഗെതർ, ജനറേഷൻസ് തുടങ്ങിയ ആൽബങ്ങൾ ഇറക്കിയിട്ടുണ്ട്.
കോവിഡ്: ജോൺ ബക്കി പിസാറെള്ളി മരിച്ചു
12:02 AM Apr 04, 2020 | Deepika.com