റിയാദ്: നാലു പേർ കൂടി കോവിഡ്- 19 വൈറസ് ബാധയേറ്റ് ഇന്നലെ മരിച്ചതോടെ സൗദി അറേബ്യയിൽ ഇതുവരെ മരണം 25 ആയെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മൗഹമ്മെദ് അൽ അബ്ദുൽ ആലി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പുതുതായി 154 പേർക്കു രോഗം സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 2,039 ആയി. വിദേശത്തുനിന്നെത്തിയ മൂന്നു പേർ പുതിയ ലിസ്റ്റിലുണ്ട്. 23 പേർ കൂടെ സുഖം പ്രാപിച്ചതോടെ മൊത്തം 351 പേർ രോഗമുക്തി നേടി.
സൗദിയിൽ നാലു പേർ കൂടി മരിച്ചു; 154 പേർക്കു കൂടി രോഗബാധ
12:02 AM Apr 04, 2020 | Deepika.com