മുംബൈ: ഈ സാന്പത്തികവർഷം ഇന്ത്യയുടെ വളർച്ച വെറും രണ്ടു ശതമാനമായിരിക്കുമെന്ന് രാജ്യാന്തര റേറ്റിംഗ് ഏജൻസി ഫിച്ച്. ഇന്ത്യയുടെ ജിഡിപി വളർച്ചയെപ്പറ്റി ഒരു റേറ്റിംഗ് സ്ഥാപനം നടത്തുന്ന ഏറ്റവും താഴ്ന്ന പ്രവചനമാണിത്. നേരത്തേ 2020 ജനുവരി-ഡിസംബറിൽ വളർച്ച 2.5 ശതമാനമാകുമെന്നു മൂഡീസ് പറഞ്ഞിരുന്നു.
കഴിഞ്ഞ ഡിസംബറിൽ ഫിച്ച് പ്രവചിച്ചത് 5.6 ശതമാനം എന്നാണ്. മാർച്ച് 20-ന് അത് 5.1 ശതമാനമായി കുറച്ചു. കോവിഡിന്റെ പ്രത്യാഘാതം രൂക്ഷമാണെന്നു മനസിലായതോടെയാണ് പുതുക്കിയ പ്രവചനം.
വളർച്ച രണ്ടു ശതമാനമെന്ന് ഫിച്ച്
12:02 AM Apr 04, 2020 | Deepika.com