തേർഡ് പാർട്ടി വാഹന ഇൻഷ്വറൻസും ആരോഗ്യ ഇൻഷ്വറൻസും പുതുക്കാനുള്ള കാലാവധി നീട്ടി
11:02 PM Apr 02, 2020 | Deepika.com
ന്യൂഡൽഹി: കോവിഡ് -19 ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ തേർഡ് പാർട്ടി വാഹന ഇൻഷ്വറൻസും ആരോഗ്യ ഇൻഷ്വറൻസും പുതുക്കാനുള്ള കാലാവധി നീട്ടി. 2020 മാർച്ച് 25നും ഏപ്രിൽ 14നും ഇടയിൽ പുതുക്കേണ്ടിയിരുന്ന ആരോഗ്യ, മോട്ടോർ വാഹന ഇൻഷ്വറൻസ് പോളിസികളുടെ കാലാവധി ഏപ്രിൽ 21 വരെയാണ് നീട്ടിയിരിക്കുന്നത്.