ലണ്ടൻ: സ്റ്റാർവാഴ്സ് ചിത്രങ്ങളിലൂടെ പ്രശസ്തനായ നടൻ ആൻഡ്രൂ ജായ്ക്ക് (76) കോവിഡ്-19 മൂലം മരണമടഞ്ഞു. മൂന്നു ദിവസം മുന്പാണ് രോഗം സ്ഥിരീകരിച്ചത്. തേംസ് നദിയിൽ സ്വന്തം വഞ്ചിവീട്ടിൽ ഒറ്റയ്ക്കു കഴിയുകയായിരുന്ന. ഓസ്ട്രേലിയാ സന്ദർശനത്തിനു പുറപ്പെട്ട ഭാര്യ ഗബ്രിയേൽ അവിടെ ക്വാറന്റൈനിലാണ്.
സ്റ്റാർവാഴ്സ് ദ ലാസ്റ്റ് ജെഡിയിൽ ജനറൽ എമ്മട്ടിനെ അവതരിപ്പിച്ചത് ജായ്ക്കാണ്. സോളോ-എ സ്റ്റാർവാഴ്സ് സ്റ്റോറി, സ്റ്റാർ വാഴ്സ് എപ്പിസോഡ് 7 - ദ ഫോഴ്സ് എവേക്കൻസ് എന്നിവയിലും ജായ്ക്ക് അഭിനയിച്ചു.
സ്റ്റാർവാഴ്സ് താരം കോവിഡ് ബാധിച്ച് മരിച്ചു
12:10 AM Apr 02, 2020 | Deepika.com