പിഎം കെയർസ് ഫണ്ട്: സംഭാവനകൾക്കുനികുതിയില്ല, ഓർഡിനൻസ് ഇറങ്ങി

11:18 PM Apr 01, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ദു​ര​ന്ത ബാ​ധി​ത​ർ​ക്കു സ​ഹാ​യം ന​ൽ​കു​ന്ന​തി​നാ​യി രൂ​പീ​ക​രി​ച്ച പി​എം കെ​യ​ർ​സ് ഫ​ണ്ടി​ലേ​ക്കു ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ൾ നി​കു​തി ര​ഹി​ത​മാ​ക്കു​ന്ന​തി​നു​ള്ള ഓ​ർ​ഡി​ന​ൻ​സ് പു​റ​ത്തി​റ​ക്കി.​സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി.

ആ​ദാ​യ നി​കു​തി നി​യമം, ബെ​നാ​മി നി​യ​മം എ​ന്നി​വ​യി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യാ​ണ് 2020 ജൂ​ണ്‍ 30 വ​രെ​യാ​ണ് ഇ​ള​വ്. പി​എം സി​റ്റി​സ​ണ്‍ അ​സി​സ്റ്റ​ൻ​സ് ആ​ൻ​ഡ് റി​ലീ​ഫ് ഇ​ൻ എ​മ​ർ​ജ​ൻ​സി സി​റ്റു​വേ​ഷ​ൻ (പി​എം കെ​യ​ർ​സ്) ഫ​ണ്ടി​ലേ​ക്കു ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ൾ ആ​ദാ​യ നി​കു​തി 80 ജി ​പ്ര​കാ​ര​മു​ള്ള ഇ​ള​വ് ല​ഭി​ക്കാ​വു​ന്ന​താ​ണെ​ന്നും ഓ​ർ​ഡി​ന​ൻ​സി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ചെ​യ​ർ​മാ​നും പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്, ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ​ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ട്ര​സ്റ്റി​നാ​ണ് പി​എം കെ​യ​ർ​സ് ഫ​ണ്ടി​ന്‍റെ മേ​ൽ​നോ​ട്ട ചു​മ​ത​ല.