എൽഐസി 105 കോടി നൽകി
11:18 PM Apr 01, 2020 | Deepika.com
മുംബൈ: പ്രധാനമന്ത്രിയുടെ പി.എം. കെയേഴ്സ് കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ 105 കോടി രൂപ സംഭാവന ചെയ്തതായി ചെയർമാൻ എം.ആർ.കുമാർ അറിയിച്ചു. ഇതിൽ അഞ്ചുകോടി എൽഐസി ഗോൾഡൻ ജൂബിലി ഫണ്ടിൽനിന്നാണ്.