കോവിഡ് 19: സൗദിയിൽ രണ്ടുപേർ കൂടി മരിച്ചു
12:12 AM Apr 01, 2020 | Deepika.com
റിയാദ്: കൊറോണ വൈറസ് ബാധ മൂലം ചികിത്സയിലായിരുന്ന രണ്ട് വിദേശികൾ ഇന്ന് മദീനയിൽ മരിച്ചതോടെ സൗദി അറേബ്യയിൽ ആകെ മരിച്ചവരുടെ എണ്ണം പത്തായി. ഇന്ന് പുതുതായി 110 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 1563 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് വക്താവ് അറിയിച്ചു. റിയാദിൽ 33 പേർക്കും ജിദ്ദയിൽ 29 പേർക്കും മക്കയിൽ 20 പേർക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.