ചാൾസ് രാജകുമാരനു കോവിഡ് ഭേദമായി
11:49 PM Mar 30, 2020 | Deepika.com
ലണ്ടൻ: ചാൾസ് രാജകുമാരൻ കോവിഡ് രോഗത്തിൽനിന്നു മുക്തി നേടി. ഏഴു ദിവസം മുന്പായിരുന്നു ഇദ്ദേഹത്തിനു രോഗം സ്ഥിരീകരിച്ചത്. അന്നു മുതൽ ഇദ്ദേഹം സ്കോട്ട്ലൻഡിൽ ഐസോലേഷനിലായിരുന്നു. രോഗം ഭേദമായതോടെ ചാൾസ് രാജകുമാരന്റെ ഐസൊലേഷൻ അവസാനിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ കാമില്ലയ്ക്കു രോഗമില്ലായിരുന്നെങ്കിലും ഐസൊലേഷനിലായിരുന്നു.