ഇന്ധനവില മാറ്റമില്ലാതെ രണ്ടാഴ്ച പിന്നിട്ടു
11:48 PM Mar 30, 2020 | Deepika.com
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ രണ്ടാഴ്ച പിന്നിട്ടു. കഴിഞ്ഞ 16നു പെട്രോളിന് 17 പൈസയും ഡീസലിന് 16 പൈസയും കുറഞ്ഞശേഷം ഇതുവരെ ഇന്ധനവിലയില്‍ മാറ്റമുണ്ടായിട്ടില്ല. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 71.57 രൂപയിലും ഡീസല്‍ വില 65.85 രൂപയിലും തുടരുന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില 72.99 രൂപയും ഡീസല്‍ വില 67.19 രൂപയുമാണ്. ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞുനില്ക്കുന്പോഴും ഇന്ധനവില കുറയ്ക്കാന്‍ കമ്പനികള്‍ തയാറാകുന്നില്ല.