ബിഎസ്എന്‍എല്‍ വരിക്കാര്‍ക്ക് സൗജന്യ വാലിഡിറ്റി എക്സ്റ്റൻഷനും ടോക്ക്ടൈമും
11:48 PM Mar 30, 2020 | Deepika.com
കൊച്ചി: ലോക്ക് ഡൗണ്‍ കാലത്തു മൊബൈല്‍ പ്ലാന്‍ വാലിഡിറ്റി അവസാനിക്കുന്ന എല്ലാ ബിഎസ്എന്‍എല്‍ മൊബൈല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ഏപ്രില്‍ 20 വരെ സൗജന്യമായി വാലിഡിറ്റി നീട്ടിനല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതു കൂടാതെ ഈ കാലയളവില്‍ അക്കൗണ്ട് സീറോ ബാലന്‍സ് ആകുന്ന ഉപഭോക്താക്കള്‍ക്ക് 10 രൂപയുടെ ടോക്ക് ടൈം സൗജന്യമായി നല്‍കും. കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍മാരും പിഎംജിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ബിഎസ്എന്‍എല്‍ സിഎംഡി പ്രവീണ്‍ കുമാര്‍ പുര്‍വാര്‍ ആണ് ഓഫര്‍ പ്രഖ്യാപിച്ചത്.