മൂന്നു സേവനങ്ങള്‍ സൗജന്യമാക്കി ലേക് ഷോര്‍
11:48 PM Mar 30, 2020 | Deepika.com
കൊച്ചി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കൊച്ചിയിലെ വിപിഎസ് ലേക് ഷോര്‍ ഹോസ്പിറ്റല്‍ മൂന്നു സേവനങ്ങള്‍ സൗജന്യമാക്കി. ഡോക്ടര്‍മാരുമായുള്ള ഓണ്‍ലൈന്‍ വീഡിയോ കണ്സള്ട്ടേഷന്, ടെലിഫോണ്‍ വഴിയുള്ള കണ്സള്ട്ടേഷന്, മരുന്നുകളുടെ ഹോം ഡെലിവറി എന്നീ സേവനങ്ങളാണ് സൗജന്യമാക്കിയിരിക്കുന്നത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നുമുള്ള രോഗികള്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താം.