സ്പാനിഷ് രാജകുമാരി കോവിഡ് മൂലം മരിച്ചു
12:10 AM Mar 30, 2020 | Deepika.com
മാഡ്രിഡ്: സ്പെയിനിലെ മരിയ തെരേസ (86) രാജകുമാരി കോവിഡ്-19 രോഗം മൂലം അന്തരിച്ചു. സ്പാനിഷ് രാജാവ് ഫിലിപ് ആറാമന്റെ കസിനാണ് ഇവർ. കോവിഡ് മൂലം മരിക്കുന്ന ആദ്യ രാജവംശാംഗമാണ്.പാരീസിലെ ബോർബോണിലും മാഡ്രിഡിലെ കൊംപ്ലൂടെൻസ് യൂണിവേഴ്സിറ്റിയിലും സാമൂഹ്യശാസ്ത്ര പ്രഫസറായിരുന്നു. തീവ്ര ഇടതുപക്ഷ നിലപാടുകൾമൂലം ചുവപ്പുരാജകുമാരി എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്.