മുൻ ഫ്രഞ്ച് മന്ത്രി കോവിഡ് - 19 ബാധിച്ചു മരിച്ചു
12:10 AM Mar 30, 2020 | Deepika.com
പാരീസ്: കോവിഡ് - 19 വൈറസ് ബാധിച്ച് മുൻ ഫ്രഞ്ച് സാമ്പത്തികകാര്യ മന്ത്രി പാട്രിക് ദെവേജിയൻ (75) അന്തരിച്ചു. കോവിഡ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ബുധനാഴ്ച മുതൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് അന്ത്യം സംഭവിച്ചത്. പ്രധാനമന്ത്രി ഫ്രാൻസ്വാ ഫിലണിന്റെ മന്ത്രിസഭയിൽ 2008 മുൽ രണ്ടു വർഷം റിക്കവറി പ്ലാൻ മന്ത്രിയായിരുന്നു.