ജോയ് ആലുക്കാസ് വില്ലേജ് ഇനി ഐസൊലേഷൻ ഗ്രാമം
12:09 AM Mar 30, 2020 | Deepika.com
തൃശൂർ: ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ കാസർഗോഡ് പണി പൂർത്തിയാക്കിയ ജോയ് ആലുക്കാസ് വില്ലേജ് ഐസൊലേഷൻ ബ്ലോക്ക് ആക്കി മാറ്റുന്നു. എൻഡോസൾഫാൻ ബാധിതരായ സാധു കുടുംബങ്ങൾക്കു വേണ്ടി നിർമിച്ച 36 വീടുകളാണ് ഐസൊലേഷൻ ബ്ലോക്ക് ആക്കുക. ആരോഗ്യവകുപ്പിന്റെ പ്രത്യേക അഭ്യർഥന മാനിച്ച് ഈ വീടുകളുടെ താക്കോലുകൾ ഇന്നലെ ഹെൽത്ത് അധികൃതർക്കു കൈമാറി.