ന്യൂയോർക്ക്: കോവിഡ്-19 രോഗബാധിതരുടെ എണ്ണത്തിൽ ചൈനയെ മറികടന്ന് യുഎസും ഇറ്റലിയും. യുഎസിൽ 93,000-ത്തിനു മുകളിൽ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മരണം 1300 കടന്നു. രണ്ടാം സ്ഥാനത്തുള്ള ഇറ്റലിയിൽ രോഗികൾ 86,000വും മരണം 9,000വും പിന്നിട്ടു. ചൈനയിൽ 81,000-ത്തിനു മുകളിൽ പേർക്കു രോഗം വന്നു. മരണം 3,300-നടുത്തും.
അമേരിക്കയിൽ രോഗം അതിവേഗം പടരുകയാണ്. 37,000 -ത്തിൽപരം രോഗികളുള്ള ന്യൂയോർക്കിലാണ് രോഗബാധിതരുടെ എണ്ണം കൂടുതൽ. ന്യുജഴ്സിയിൽ ആറായിരത്തിലേറെ പേരും കലിഫോർണിയയിൽ മൂവായിരത്തിലധികം പേരും ചികിത്സയിലുണ്ട്.
യുഎസും ഇറ്റലിയും ചൈനയെ മറികടന്നു
12:07 AM Mar 28, 2020 | Deepika.com