സൗദിയിൽ 92 പേർക്കുകൂടി കോവിഡ്
12:07 AM Mar 28, 2020 | Deepika.com
റിയാദ്: കോവിഡ് -19 രോഗബാധ സൗദി അറേബ്യയിൽ 92 പേർക്കുകൂടി സ്ഥിരീകരിച്ചു. ഇതിൽ 82 പേർക്ക് സാമൂഹ്യ സമ്പർക്കത്തിലൂടെയാണ് രോഗം പിടിച്ചത്. 10 പേർ വിദേശത്തുനിന്ന് എത്തിയതാണ്. 35 പേര് ഇതുവരെ രാജ്യത്തു രോഗമുക്തി നേടി. റിയാദിൽ 42 പേർ, മദീന (19), ജിദ്ദ (07), ഖതീഫ് (10), ദമ്മാം (04) ദഹ്റാൻ, ബുറൈദ എന്നിവിടങ്ങളിൽ രണ്ടു പേർക്കും ഖോബാറിലും ഹൊഫൂഫിലും ഓരോ ആളുകൾക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മൂന്നു പേർ കൊറോണ ബാധച്ച് മരിച്ചിട്ടുണ്ട്.