മുംബൈ: റിസർവ് ബാങ്ക് റീപോ നിരക്ക് കുറച്ചതടക്കമുള്ള കാര്യങ്ങൾ ഓഹരിവിപണിയെ ആവേശം കൊള്ളിച്ചില്ല. ഇവയെല്ലാം നേരത്തേ പ്രതീക്ഷിച്ചിരുന്നവയാണ്. ഗവർണർ ദാസ് പ്രഖ്യാപനം തുടങ്ങിയശേഷം 31000 -നു മുകളിലെത്തിയ സെൻസെക്സ് ഒടുവിൽ 30,000-നു താഴെയാണു ക്ലോസ് ചെയ്തത്. വ്യവസായമേഖലയ്ക്ക് മറ്റൊരു ഉത്തേജകപദ്ധതി ഉണ്ടാകുമെന്ന റിപ്പോർട്ടുകളാണ് വിപണിയെ ഇടിവിൽനിന്നു രക്ഷിച്ചത്.
സെൻസെക്സ് ഇന്നലെ വലിയ ചാഞ്ചാട്ടത്തിനു ശേഷം 131.18 പോയിന്റ് താഴെ 29815.59 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 18.8 പോയിന്റ് ഉയർന്ന് 8660.25 ൽ അവസാനിച്ചു.
ഈയാഴ്ച നിഫ്റ്റി ഒരു ശതമാനവും സെൻസെക്സ് മുക്കാൽ ശതമാനവും താണു.2020-ൽ ഇന്ത്യയുടെ വളർച്ച രണ്ടര ശതമാനം മാത്രമാകുമെന്നു മൂഡീസും രണ്ടു ശതമാനം വളർച്ചയേ ഉണ്ടാകൂ എന്ന് ഇക്രയും പ്രവചിച്ചത് വിപണിയെ കാര്യമായി സ്വാധീനിച്ചില്ല.
വിപണിക്ക് ആവേശമില്ല
12:06 AM Mar 28, 2020 | Deepika.com