കൊച്ചി: കെ-വാറ്റ്, സിഎസ്ടി, എല്‍ടി, കെജിഎസ്ടി പ്രകാരമുള്ള 2013 -14 വര്‍ഷത്തെ നികുതി നിശ്ചയിച്ച് ഓര്‍ഡര്‍ എഴുതാനുള്ള അവസാന തീയതി നീട്ടിവച്ച് ഉത്തരവ് നല്‍കണമെന്ന് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് സണ്ണി എന്‍. മലയില്‍ ആവശ്യപ്പെട്ടു. അവസാന തീയതി മാര്‍ച്ച് 31 ആണെന്നു നിശ്ചയിച്ചു ഗവണ്മെന്റ് ഇ-മെയില്‍ വഴിയും വാട്സാപ് വഴിയും നോട്ടീസ് അയച്ചിരിക്കുകയാണ്.
31നകം നികുതി നിര്‍ണയം പൂര്‍ത്തിയാക്കണമെന്ന് ഓഫീസര്‍മാരോടും നിര്‍ദേശിച്ചിട്ടുണ്ട്. സ്ഥാപനങ്ങള്‍ അടച്ചിട്ടും ജോലിക്കാര്‍ക്ക് അവധി നല്‍കിയും വ്യാപാരി -വ്യവസായി സമൂഹം കോവിഡ് 19നെ പ്രതിരോധിക്കാനുള്ള ഗവണ്മെന്റിന്റെ നടപടികളോട് പൂര്‍ണമായും സഹകരിക്കുന്ന സാഹചര്യത്തില്‍ പ്രസ്തുത നോട്ടീസുകള്‍ക്കു മറുപടി നല്‍കാനുള്ള സാഹചര്യം പോലും ഇല്ലാതായിരിക്കുകയാണെന്നു സണ്ണി ചൂണ്ടിക്കാട്ടി.
നികുതി നിശ്ചയിക്കാനുള്ള തീയതി നീട്ടണം: ചേംബര്‍ ഓഫ് കൊമേഴ്സ്
11:57 PM Mar 26, 2020 | Deepika.com