ഇതു 2008-ലേതുപോലെ രൂക്ഷമാന്ദ്യം: ഐഎംഎഫ്

11:28 PM Mar 24, 2020 | Deepika.com
ന്യൂ​യോ​ർ​ക്ക്: ലോ​കം സാ​ന്പ​ത്തി​ക മാ​ന്ദ്യ​ത്തി​ലാ​ണെ​ന്ന് അ​ന്താ​രാ​ഷ്‌​ട്ര നാ​ണ​യ​നി​ധി (ഐ​എം​എ​ഫ്). 2008- ലെ ​മ​ഹാ​മാ​ന്ദ്യം പോ​ലെ രൂ​ക്ഷ​മായ ​ഒ​ന്നാ​ണി​തെ​ന്ന് ഐ​എം​എ​ഫ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ ക്രി​സ്റ്റ​ലീ​ന ജോ​ർ​ജി​യേ​വ. 2021-ൽ ​സാ​ന്പ​ത്തി​കവ​ള​ർ​ച്ച ഉ​ണ്ടാ​കു​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

പ്ര​മു​ഖ​മാ​യ 20 രാ​ജ്യ​ങ്ങ​ളു​ടെ (ജി20) ​ധ​ന​മ​ന്ത്രി​മാ​ർ, കേ​ന്ദ്ര ബാ​ങ്ക് ഗ​വ​ർ​ണ​ർ​മാ​ർ എ​ന്നി​വ​രു​മാ​യി വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് അ​വ​ർ ‌ഇ​ത് അ​റി​യി​ച്ച​ത്. 2008ൽ ​അ​മേ​രി​ക്ക​ൻ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ത​ക​ർ​ച്ച​യി​ൽ തു​ട​ങ്ങി​യ മ​ഹാ​മാ​ന്ദ്യം ലോ​ക രാ​ജ്യ​ങ്ങ​ളെ​യെ​ല്ലാം ഉ​ല​ച്ചി​രു​ന്നു. അ​ന്ന​ത്തേ​തു​പോ​ലെ ക​ടു​ത്ത മാ​ന്ദ്യ​മാ​ണ് ഇ​പ്പോ​ഴ​ത്തേ​തെ​ന്ന് ഐ​എം​എ​ഫ് പ​റ​യു​ന്ന​ത് ധ​ന​കാ​ര്യ ക​ന്പോ​ള​ങ്ങ​ളി​ൽ വ​ലി​യ ച​ല​ന​മു​ണ്ടാ​ക്കി. 80 രാ​ജ്യ​ങ്ങ​ൾ ഐ​എം​എ​ഫി​ൽനി​ന്ന് അ​ടി​യ​ന്ത​ര സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ടെ​ന്ന് ജോ​ർ​ജി​യേ​വ പ​റ​ഞ്ഞു.
ഐ​എം​എ​ഫി​ന്‍റെ കൈ​വ​ശ​മു​ള്ള ഒ​രു ല​ക്ഷം കോ​ടി ഡോ​ള​ർ രാ​ജ്യ​ങ്ങ​ൾ​ക്കു വാ​യ്പാ സ​ഹാ​യം ന​ൽ​കാ​നാ​യി ഉ​പ​യോ​ഗി​ക്കും. ഏ​റ്റ​വും ദ​രി​ദ്രരാ​ജ്യ​ങ്ങ​ളെ സ​ഹാ​യി​ക്കാ​നു​ള്ള പ്ര​ത്യേ​ക നി​ധി​യി​ലേ​ക്ക് കൂ​ടു​ത​ൽ തു​ക സ​മാ​ഹ​രി​ക്കും. മ​റ്റു രാ​ജ്യാ​ന്ത​ര ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഐ​എം​എ​ഫ് പ്ര​വ​ർ​ത്തി​ക്കു​ക.

വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ൾ​ക്ക് വി​ദേ​ശനാ​ണ്യ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​ൻ ഐ​എം​എ​ഫ് മു​ൻ​കൈ​യെ​ടു​ക്കും. വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ൽനി​ന്നു വി​ദേ​ശ നി​ക്ഷേ​പ സ്ഥാ​പ​ന​ങ്ങ​ൾ പി​ൻ​വ​ലി​യു​ന്ന​ത് പ്ര​ശ്ന​ത്തെ രൂ​ക്ഷ​മാ​ക്കു​ന്നു. ഈ ​പ്ര​തി​സ​ന്ധി ഉ​ണ്ടാ​യ​ശേ​ഷം 8300 കോ​ടി ഡോ​ള​റാ​ണ് വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ൽനി​ന്നു പി​ൻ​വ​ലി​ക്ക​പ്പെ​ട്ട​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.