സ്പെയിനില്‍ സ്ഥിതി ഗുരുതരം, 24 മണിക്കൂറിനിടെ മരണം 514
10:53 PM Mar 24, 2020 | Deepika.com
മാഡ്രിഡ്: സ്പെയിനില്‍ കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചത് 514 പേര്. ഇതോടെ സ്പെയിനില്‍ ആകെ മരണം 2696 ആയി. രോഗം ബാധിച്ചവര്‍ 39,673 ആയി. തലേ ദിവസത്തെ അപേക്ഷിച്ച് മരണനിരക്കില്‍ 23.5 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. തലസ്ഥാനമായ മാഡ്രിഡില്‍ മാത്രം 1535 പേരാണു മരിച്ചത്. മൊത്തം മരണത്തില്‍ 57 ശതമാനവും മാഡ്രിഡിലാണ്.