കൊറിയയിൽ കോവിഡ് കുറയുന്നു
12:15 AM Mar 24, 2020 | Deepika.com
സിയൂൾ: ദക്ഷിണ കൊറിയയിൽ കോവിഡ് കേസുകളിൽ കുറവ്. 24 മണിക്കൂറിനിടെ 64 കേസുകളാണ് ദക്ഷിണ കൊറിയയിലുണ്ടായത്. നാലാഴ്ചയ്ക്കിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. എന്നാൽ, അമിത ആത്മവിശ്വാസം പാടില്ലെന്നും കോവഡിനെതിരേ ജാഗ്രത തുടരണമെന്നും അധികൃതർ ആവശ്യപ്പെട്ടു.