മാറ്റമില്ലാതെ ഇന്ധനവില
11:51 PM Mar 23, 2020 | Deepika.com
കൊച്ചി: തുടര്‍ച്ചയായ ഏഴാം ദിവസവും സംസ്ഥാനത്ത് ഇന്ധന വിലയില്‍ മാറ്റമില്ല. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 71.57 രൂപയും ഡീസലിന് 65.85 രൂപയുമാണ്. തിരുവനന്തപുരത്താകട്ടെ പെട്രോളിന് 72.99 രൂപയും ഡീസലിന് 67.19 രൂപയുമാണ്. കഴിഞ്ഞ 16നു പെട്രോളിന് 17 പൈസയും ഡീസലിന് 16 പൈസയും കുറഞ്ഞിരുന്നു. പിന്നീട് ഇന്ധന വിലയില്‍ വ്യത്യാസമൊന്നും രേഖപ്പെടുത്തിയിട്ടില്ല.