യുഎസിൽ വെടിവയ്പ്: ആറു മരണം
12:26 AM Feb 28, 2020 | Deepika.com
മിൽവോക്കി: യുഎസിൽ മിൽവോക്കിയിലെ ബിയർ നിർമാണശാലയിൽ അഞ്ചുപേരെ വെടിവച്ചുകൊന്നശേഷം തോക്കുധാരി സ്വയം ജീവനൊടുക്കി. 20 കെട്ടിടങ്ങളുള്ള മോൾസൻ കൂർസ് കോംപ്ളക്സിൽ ബുധനാഴ്ചയാണു സംഭവം. അന്പത്തൊന്നു വയസുകാരനായ അക്രമിയെക്കുറിച്ച് പോലീസ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയില്ല. മിൽവോക്കി സ്വദേശിയായ ഇയാൾ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നും മറ്റാരുടെയും സഹായമില്ലായിരുന്നുവെന്നും പോലീസ് മേധാവി അൽഫോൻസോ മൊറാലസ് പറഞ്ഞു.