ജിദ്ദ: 38 പേർ കൊല്ലപ്പെട്ട ഡൽഹി കലാപത്തെ അപലപിച്ച് ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനയായ ഒഐസി (ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷൻ). ന്യൂനപക്ഷ വിഭാഗത്തെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് നിരപരാധികളാണെന്നും നിരവധി ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടുവെന്നും ഒഐസി പ്രസ്താവനയിൽ വ്യക്തമാക്കി.
അതേസമയം, ഒഐസി നിലപാട് തള്ളി ഇന്ത്യ രംഗത്തെത്തി. ഒഐസിയുടെ പ്രസ്താവനകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ്കുമാർ പറഞ്ഞു.
ഡൽഹി കലാപത്തെ അപലപിച്ച് ഒഐസി
12:26 AM Feb 28, 2020 | Deepika.com