ടോക്കിയോ: ജപ്പാനിലെ യോക്കോഹോമ തുറമുഖത്ത് ഈ മാസം മൂന്നുമുതൽ ക്വാറന്റൈനിൽ കിടക്കുന്ന ഡയമണ്ട് പ്രിൻസസ് കപ്പലിലെ ഇന്ത്യക്കാരിൽ കൊറോണ രോഗബാധയില്ലാത്ത മുഴുവൻ പേരെയും പ്രത്യേക വിമാനത്തിൽ ഇന്ന് ഇന്ത്യയിൽ തിരിച്ചെത്തിക്കും. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്.
പതിനാറ് ഇന്ത്യക്കാർക്കു രോഗം സ്ഥിരീകരിച്ചു. കപ്പലിലെ മൊത്തം യാത്രക്കാരുടെ എണ്ണം 3711 ആണ്. 132 ജീവനക്കാരും ആറു യാത്രക്കാരുമുൾപ്പെടെ 138 പേർ ഇന്ത്യക്കാരാണ്.
ഉല്ലാസക്കപ്പലിലെ ഇന്ത്യക്കാരെ ഇന്നു തിരിച്ചെത്തിക്കും
12:30 AM Feb 26, 2020 | Deepika.com