കൊച്ചി: ഗൃഹോപകരണ വിപണനരംഗത്ത് കേരളത്തിലെ മുൻനിര റീട്ടെയില്‍ ശൃംഖലയായ പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ 30-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ 30 ഇലക്ട്രിക് സ്കൂട്ടറുകളുടെയും, വിവിധ സമ്മാന പദ്ധതികളുടെയും ഭാഗമായുള്ള 101 പവന് സ്വര്‍ണ സമ്മാനത്തിന്റെയും നറുക്കെടുപ്പ് കൊച്ചി റിനൈസന്‍സ് ഹോട്ടലില്‍ നടന്നു.
പിട്ടാപ്പിള്ളില്‍ ഗ്രൂപ്പ് ചെയര്മാന് പി.പി. ഔസേപ്പ് നറുക്കെടുപ്പ് നിര്‍വഹിച്ചു. പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍, കിരണ്‍ വര്‍ഗീസ്, ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, വിവിധ കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പിട്ടാപ്പിള്ളില്‍ ഏജന്‍സീസില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാരെയും ഇതോടൊപ്പം ആദരിച്ചു. വേനല്‍ക്കാലത്തെ വരവേല്‍ക്കാനായി പിട്ടാപ്പിള്ളില്‍ സമ്മര്‍ കൂള്‍ ഓഫറിന്റെ ലോഞ്ചിംഗും ചടങ്ങിൽ നടന്നു.
കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ബ്രാന്‍ഡഡ് എയര്‍ കണ്ടീഷണറുകള്‍ വിപണനം ചെയ്ത പിട്ടാപ്പിള്ളില്‍ സമ്മര്‍ കൂള്‍ ഓഫറിലൂടെ വിവിധ സ്കീമുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതിനായി വൈദ്യുതിച്ചെലവ് കുറഞ്ഞതും വില കുറഞ്ഞതുമായ എയര്‍ കണ്ടീഷണറുകളുടെ വലിയ ശേഖരം ഒരുക്കിയിട്ടുണ്ടെന്ന് പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍ പറഞ്ഞു.
പരിസ്ഥിതി സൗഹൃദമായ, ഇന്ധനം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്കൂട്ടറുകളും ഇപ്പോള്‍ പിട്ടാപ്പിള്ളിയില് ലഭ്യമാണ്. ഡ്രൈവിംഗ് ലൈസന്‍സും, രജിസ്ട്രേഷനും ഈ സ്കൂട്ടറുകള്‍ക്ക് ആവശ്യമില്ല. എ.സി, വാഷിംഗ് മെഷിന്, ഫ്രിഡ്ജ് തുടങ്ങിയ ഗൃഹോപകരണങ്ങള്‍ക്ക് മറ്റെങ്ങും ലഭിക്കാത്ത വിലക്കുറവും, എല്ലാ ഉപകരണങ്ങള്‍ക്കും എക്സ്റ്റന്‍ഡഡ് വാറണ്ടി സൗകര്യവും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. ആകര്‍ഷകമായ ലോണ്‍ സൗകര്യവുമുണ്ട്.
പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് വാര്‍ഷിക സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നടത്തി
11:22 PM Feb 25, 2020 | Deepika.com