എസ്ബിഐ കാർഡ് ഓഹരിവില 750-755 രൂപയിൽ
11:22 PM Feb 25, 2020 | Deepika.com
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്രെഡിറ്റ് കാർഡ് ബിസിനസ് നടത്തുന്ന എസ്ബിഐ കാർഡ്സിന്റെ പ്രാരംഭ ഓഹരി വില്പനയുടെ വിലനിലവാരം പ്രഖ്യാപിച്ചു. 750-755 രൂപ. കുറഞ്ഞത് 19 ഓഹരിയാണു വാങ്ങേണ്ടത്. മാർച്ച് രണ്ടിനാരംഭിക്കുന്ന ഇഷ്യു അഞ്ചിന് അവസാനിക്കും. 500 കോടി രൂപയുടെ പുതിയ ഓഹരികളും 13 കോടി പഴയ ഓഹരികളും വില്പനയ്ക്കുണ്ട്.