ഇന്ത്യക്കാരൻ വെടിയേറ്റു മരിച്ചു
12:07 AM Feb 25, 2020 | Deepika.com
വാഷിംഗ്ടൺഡിസി: ലോസ് ആഞ്ചലസിൽ വ്യാപാര സ്ഥാപനത്തിലെ ക്ളർക്കായിരുന്ന ഇന്ത്യക്കാരൻ വെടിയേറ്റു മരിച്ചു. കർണാൽ സ്വദേശി മനിന്ദർ സിംഗ് സാഹി(31)യാണു ശനിയാഴ്ച കൊല്ലപ്പെട്ടത്. കൊള്ളയടിക്കാനെത്തിയ അക്രമിയാണ് വെടിയുതിർത്തതെന്നു കരുതുന്നതായി വിറ്റിയർ പോലീസ് പറഞ്ഞു.