മുംബൈ: കൊറോണ വൈറസ് ബാധ രൂപയ്ക്കും തിരിച്ചടിയായി. യുഎസ് ഡോളറിലേക്കു നിക്ഷേപകർ തിരിയുന്നതിന്റെ ഫലമായാണു രൂപ ഇടിഞ്ഞത്. ഇന്നലെ ഡോളറിനു 34 പൈസ കൂടി 71.98 രൂപയിലെത്തി.
കഴിഞ്ഞയാഴ്ചയും ഡോളർ കയറ്റത്തിലായിരുന്നു. ഡോളറിന്റെ കുതിപ്പ് തുടരുമെന്നാണു വിപണി നിരീക്ഷകരുടെ വിലയിരുത്തൽ. അങ്ങനെ വന്നാൽ ഡോളറിന്റെ നിരക്ക് 74 രൂപയിലേക്ക് ഉയരുമെന്നു പലരും കരുതുന്നു.
വൈറസ് ചൈനയുടെയും മറ്റും വളർച്ചയിൽ കുറവു വരുത്തുമെന്നും ചിലപ്പോൾ മാന്ദ്യം ഉണ്ടായേക്കാമെന്നും ആശങ്കയുണ്ട്. അതു ഡോളറിലേക്ക് നിക്ഷേപകരെ നയിക്കുന്നു.
രൂപ കിതച്ചു, ഡോളറിന് 71.98 രൂപ
11:57 PM Feb 24, 2020 | Deepika.com