ഈസ്റ്റർദിന സ്ഫോടനം: ആറംഗ ടീമിനെ ലങ്ക നിയോഗിച്ചു
12:00 AM Feb 24, 2020 | Deepika.com
കൊളംബോ: കഴിഞ്ഞ ഈസ്റ്റർദിനത്തിൽ ക്രൈസ്തവ ദേവാലയങ്ങളിലും ആഡംബര ഹോട്ടലിലും ഭീകരർ നടത്തിയ സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കുന്ന പോലീസ് സിഐഡി സംഘത്തെ സഹായിക്കാൻ ആറംഗ സ്പെഷൽ ടീമിനെ നിയോഗിച്ചുകൊണ്ട് ശ്രീലങ്കൻ സർക്കാർ ഉത്തരവിട്ടു. അന്വേഷണപുരോഗതിയെക്കുറിച്ച് പ്രതിവാര റിപ്പോർട്ട് പ്രതിരോധ മന്ത്രാലയത്തിനു നൽകണമെന്ന് ടീമിനോട് നിർദേശിച്ചിട്ടുണ്ട്.