കൊച്ചി: കേരളത്തിലെ നിര്‍മാണമേഖല പരിവര്‍ത്തനത്തിന്റെ പാതയിലാണെന്നും പ്രതിസന്ധിഘട്ടങ്ങള്‍ ഏറെ നീണ്ടുനില്‍ക്കില്ലെന്നും കെഎസ്ഐഡിസി ചെയര്മാന് ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്. നൂതനമാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമേ നിലനില്‍പ്പുണ്ടാകൂ. ഇരുപതാം നൂറ്റാണ്ടിലെ മനോഭാവം തുടര്‍ന്നാല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളികള്‍ നേരിടാന്‍ കഴിയില്ല. സുഗമമായ പാതകള്‍ക്കുവേണ്ടി കാത്തിരിക്കുന്നതു വിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ (ബിഎഐ) സംസ്ഥാന സമ്മേളനം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു ക്രിസ്റ്റി ഫെര്‍ണാണ്ടസ്. മാലിന്യ സംസ്കരണം കേരളം നേരിടുന്ന കനത്ത വെല്ലുവിളിയാണ്. സാങ്കേതികവിദ്യകളും അറിവുമാണ് നയിക്കുന്നത്. നൂതനത്വം, അറിവ്, സാങ്കേതികവിദ്യ, പ്രഫഷണലിസം എന്നിവയിലൂടെയേ ഇനി മുന്നേറ്റം സാധ്യമാകൂ. തന്ത്രപരമായ സമീപനങ്ങള്‍ സ്വീകരിക്കുന്നതില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബില്‍ഡേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം
12:00 AM Feb 23, 2020 | Deepika.com