കൊച്ചി: ബ്രാൻഡഡ് കറിപ്പൊടികളുടെയും സുഗന്ധവ്യഞ്ജന മിശ്രണത്തിന്റെയും കയറ്റുമതിക്കുള്ള 2015-16ലെയും, 2016-17ലെയും സ്പൈസസ് ബോര്‍ഡിന്റെ വാര്‍ഷിക പുരസ്കാരം ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡിനു ലഭിച്ചു.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഈസ്റ്റേണ്‍ മാനേജിംഗ് ഡയറക്ടര്‍ ഫിറോസ് മീരാന്‍ കേന്ദ്രമന്ത്രി സോം പര്‍കാഷ് പുരസ്കാരം സമ്മാനിച്ചു. ഈസ്റ്റേണ്‍ ഉത്പന്നങ്ങള്‍ക്ക് ആഗോളതലത്തിലുള്ള സ്വീകാര്യതയുടെ തെളിവാണിതെന്നും ഇന്ത്യയെ ആഗോളതലത്തില്‍ പ്രതിനിധീകരിക്കാന്‍ സാധിക്കുന്നതില്‍ അഭിമാനമുണ്ടെന്നും ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്മാന് നവാസ് മീരാന്‍ പറഞ്ഞു. എന്‍എബിഎല്‍ അംഗീകരിച്ച ആധുനികവും പരിഷ്കൃതവുമായ ലബോറട്ടറിയാണ് ഈസ്റ്റേണ്‍ സ്ഥാപിച്ചിട്ടുള്ളത്. രാജ്യത്ത് ഇത്തരത്തിലുള്ള ലബോറട്ടറികള്‍ മുന്‍പന്തിയില്‍ നില്ക്കുന്നവയിലൊന്നാണിതെന്നും സുഗന്ധവ്യഞ്ജന രംഗത്ത് ആഗോളതലത്തില്‍ നിലയുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തങ്ങളിതു പ്രവര്‍ത്തിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുഗന്ധവ്യഞ്ജന കയറ്റുമതി പുരസ്കാരം ഈസ്റ്റേണിന്
12:00 AM Feb 23, 2020 | Deepika.com