കൊച്ചി: വീഗാലാൻഡ് ഡെവലപ്പേഴ്സ് തൃശൂരിലുമെത്തുന്നു. വീഗാലാൻഡ് തേജസ് എന്ന ആദ്യ പാര്‍പ്പിട സമുച്ചയം തൃശൂരിലെ അയ്യന്തോളിലാണ് നിര്‍മിക്കുകയെന്ന് ചെയര്മാന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.
16 നിലകളിലായി 86 അപ്പാര്‍ട്ട്മെന്റുകള്‍ അടങ്ങുന്നതാണ് വീഗാലാൻഡ് തേജസ്. തൃശൂര്‍ - ഗുരുവായൂര്‍ റോഡ്, സിവില്‍ സ്റ്റേഷന് എന്നിവിടങ്ങളില്‍നിന്ന് ഒരു കിലോമീറ്ററിനുള്ളിലും പ്രധാന റോഡിനോട് ചേര്‍ന്നുമാണ് തേജസ് ഉയരുന്നത്. ആരാധനാലയങ്ങള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിംഗ് മാള്‍, ഹോട്ടലുകള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ലഭ്യമായിരിക്കത്തന്നെ സ്വച്ഛവും ശാന്തവുമായ അന്തരീക്ഷവും നിലനില്‍ക്കുന്നതിനാലാണ് തൃശൂരിലെ ആദ്യ പ്രൊജക്ടിന് അയ്യന്തോള്‍ തെരഞ്ഞെടുത്തതെന്ന് ചെയര്മാന് അറിയിച്ചു.
1328 മുതല്‍ 1402 ചതുരശ്ര അടി വരെ വിസ്തൃതിയില്‍ 2 ബിഎച്ച്കെ, 1729 മുതല്‍ 1843 ചതുരശ്ര അടി വിസ്തൃതിയുള്ള 3 ബിഎച്ച്കെ അപ്പാര്‍ട്ടുമെന്റുകള്‍ അടങ്ങുന്ന തേജസില്‍ ആധുനിക ശൈലിക്ക് പുറമെ ഒട്ടേറെ അനുബന്ധ സൗകര്യങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. റൂഫ് ടോപ് സ്വിമ്മിംഗ് പൂള്, കുട്ടികളുടെ കളിസ്ഥലം, പൂര്‍ണമായും ശീതീകരിച്ച ഫിറ്റ്നസ് സെന്റര്‍, ഇന്‍ഡോര്‍ ഗെയിം റൂം, മള്‍ട്ടിപര്‍പ്പസ് ഹാള്‍, ഗസ്റ്റ് റൂം, വീട്ടുജോലിക്കാര്‍ക്കും, ഡ്രൈവര്‍മാര്‍ക്കും ടോയ്ലറ്റ് സൗകര്യത്തോടെ പ്രത്യേകം മുറികള്‍, ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ എല്ലാം ഒരുക്കിയിട്ടുണ്ട്. മുഖ്യകവാടത്തില്‍ ബൂം ബാരിയര്‍, കാമറ നിരീക്ഷണം എന്നിവയ്ക്ക് പുറമെ ബയോമെട്രിക് സംവിധാനം ഉ പയോഗിച്ചുള്ള സുരക്ഷാ സംവിധാനങ്ങളും പ്രത്യേകതകളാണ്.
ചെയര്മാന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ജന്മനാട്ടിലെ ആദ്യ പദ്ധതി കൂടിയാണ് വീഗാലാൻഡ് തേജസെന്ന് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ കെ. വിജയന് പറഞ്ഞു.
തൃപ്പൂണിത്തുറയിലെ ബജറ്റ് അപ്പാര്‍ട്ട്മെന്റായ വീഗാലാൻഡ് ബ്ലിസ്, ഇടപ്പള്ളിയിലെ എക്സോട്ടിക, വൈറ്റിലയ്ക്ക് സമീപം കിംഗ്സ് ഫോര്‍ട്ട്, പടമുകളിലെ സീനിയ എന്നിവയാണ് നിലവില്‍ നിര്‍മാണം പുരോഗമിക്കുന്ന പ്രൊജക്ടുകൾ. സമീപ ഭാവിയില്‍ തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്കും കമ്പനി പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബി. ജയരാജ് പറഞ്ഞു.
പ്രൊജക്ട് പ്രഖ്യാപന ചടങ്ങില്‍ ചീഫ് ഫിനാന്‍ഷല്‍ ഓഫീസര്‍ ജേക്കബ് കുരുവിള, ജനറല്‍ മാനേജര്‍ പ്രൊജക്ട്സ് പോള്‍ ചീരന്‍, ജനറല്‍ മാനേജര്‍ പ്ലാനിംഗ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് എ.ബി. ബിജോയി, ചീഫ് മാനേജര്‍ മാര്‍ക്കറ്റിംഗ് ആൻഡ് സെയില്‍സ് കുര്യന് തോമസ്, സീനിയര്‍ മാനേജര്‍ മാര്‍ക്കറ്റിംഗ് ആൻഡ് സെയില്‍സ് മനോജ് എ. മേനോന്, സീനിയര്‍ മാനേജര്‍ ഫിനാന്‍സ് ആൻഡ് അക്കൗണ്ട്സ് എസ്.എം. വിനോദ് എന്നിവരും പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 97467 74444.
വീഗാലാൻഡ് ഡെവലപ്പേഴ്സ് തൃശൂരിലേക്കും: ആദ്യ പാര്‍പ്പിട സമുച്ചയം അയ്യന്തോളില്‍
11:23 PM Feb 20, 2020 | Deepika.com