കൊച്ചി: ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ സംസ്ഥാന സമ്മേളനം നാളെ കൊച്ചിയില്‍ നടക്കും. പാലാരിവട്ടം ബൈപാസിലെ ഹോട്ടല്‍ മണ്‍സൂണ്‍ എമ്പ്രസില് രാവിലെ 9.30നു കെഎസ്ഐഡിസി ചെയര്മാന് ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്യും.
തുടര്‍ന്നു പാരിസ്ഥിതിക നിയന്ത്രണങ്ങള്‍ - സാമൂഹിക സാമ്പത്തിക ആഘാതം, പാലാരിവട്ടം പാലം എന്നീ വിഷയങ്ങളില്‍ സെഷനുകള്‍ ഉണ്ടാകും. ഉച്ചകഴിഞ്ഞ് നടക്കുന്ന സെഷനുകളില്‍ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. സി.ജെ. ജോണ്‍, അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ വി. സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് അവാര്‍ഡ് വിതരണവും നടക്കും.
മുന്നൂറോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ബില്‍ഡേഴ്സ് അസോസിയേഷന് സംസ്ഥാന ചെയര്മാന് പ്രിന്‍സ് ജോസഫ്, സെക്രട്ടറി ജിബു പി. മാത്യു, മുന്‍ ചെയര്മാന് ബി. ചന്ദ്രമോഹന്, കണ്വന്ഷന് കമ്മിറ്റി ചെയര്മാന് എഡ്വേര്‍ഡ് ജോര്‍ജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ബില്‍ഡേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം നാളെ
11:23 PM Feb 20, 2020 | Deepika.com