കൊച്ചി: റിക്കാര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില എക്കാലത്തെയും പുതിയ ഉയരത്തില്‍. ഇന്നലെ ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വര്‍ധിച്ച് ഗ്രാമിന് 3,835 രൂപയായും പവന് 30,680 രൂപയുമായാണു പുതിയ റിക്കാര്‍ഡ് കുറിച്ചത്. ഇക്കഴിഞ്ഞ 15ന് ഗ്രാമിന് 3,810 രൂപയിലും പവന് 30,480 രൂപയിലുമെത്തിയതായിരുന്നു ഇതുവരെയുള്ള ഉയർന്ന വില.
പിന്നീട് ഗ്രാമിന് പത്തു രൂപ കുറഞ്ഞെങ്കിലും ഇന്നലെ വില വര്‍ധിക്കുകയായിരുന്നു. അന്താരാഷ്ട്രവിലയും ഏഴു വര്‍ഷത്തെ ഉയര്‍ന്ന നിലയിലാണ്. ട്രോയ് ഔണ്‍സിന് ഒരുവേള 1608 ഡോളര്‍ വരെ എത്തിയശേഷം 1603 ഡോളറിലേക്കു താണു. തങ്കക്കട്ടിക്കുള്ള ബാങ്ക് നിരക്ക് കിലോഗ്രാമിന് 42,60,000 രൂപയായിട്ടുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ ജനുവരി ഒന്നിന് സ്വര്‍ണവില ഗ്രാമിന് 3,675 രൂപയും പവന് വില 29,400 രൂപയുമായിരുന്നു. ഒന്നര മാസത്തിനിടെമാത്രം ഗ്രാമിന് 160 രൂപയുടെയും പവന് 1,280 രൂപയുടെയും വര്‍ധനയാണുണ്ടായത്.
സ്വര്‍ണവില പുതിയ റിക്കാർഡിൽ; പവന് 30,680
11:11 PM Feb 19, 2020 | Deepika.com